സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധം; നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ഡിജിപി

0
227

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. 
ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു. 

അതേസമയം വയനാട്ടിൽ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വയനാട്ടിൽ മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍  ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here