കാസർഗോഡ് പുതിയതായി രോഗം സ്ഥിരീകരിച്ചയാളെ സംബന്ധിച്ച് ദുരൂഹത; വിദേശ ബന്ധവും സമ്പർക്കവുമില്ല

0
224

കഴിഞ്ഞ ദിവസം കാസർഗോഡ് രോഗം സ്ഥിരീകരിച്ചയാളെ സംബന്ധിച്ച് ദുരൂഹത. വിദേശ ബന്ധമോ, സമ്പർക്കമോ ഉള്ളയാളല്ല പോസറ്റീവായത്. നാലു ദിവസം മുൻപ് ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം മടിക്കേരിയിൽ പോയതായി വിവരമുണ്ട്. യാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമം ആരംഭിച്ചു.

ബന്ധുക്കളെയും , അടുത്ത സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കും. വീടു നിൽക്കുന്ന പ്രദേശത്ത് സമൂഹ സാമ്പിളെടുക്കാനും ആലോചനയുണ്ട്. അജാന്നൂർ പഞ്ചായത്തിലെ മാവുങ്കലിലാണ് ഇയാളുടെ സ്വദേശം.

LEAVE A REPLY

Please enter your comment!
Please enter your name here