കൊറോണ വൈറസ് വ്യാപനം തടയാനായി നാടും നഗരവും ലോക്ക്ഡൗണിൽ കുരുങ്ങിയപ്പോൾ മാലിന്യത്തിൽ നിന്ന് ഗംഗാ നദിക്ക് മോചനം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഗംഗയിലെ മാലിന്യങ്ങളുടെ അളവ് കുറഞ്ഞെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം ഗംഗാ ഡോൾഫിൻ നദിയിൽ എത്തി.
വംശനാശ ഭീഷണി നേരിടുന്ന ജലജീവിയായ ഗംഗാ ഡോൾഫിൻ നദി മലിനമായതിതോടെ കാണാറുണ്ടായിരുന്നില്ല. മാലിന്യം കുറഞ്ഞതോടെ ഗംഗയിൽ തിരിച്ചെത്തിയ ഡോൾഫിന്റെ വീഡിയോ ഇതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തര്‍പ്രദേശിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോള്‍ഫിനെ കണ്ടത്.