പരപ്പനങ്ങാടി: കൊറോണ വൈറസിനെതിരെ നാടെങ്ങും അതി ജാഗ്രത തുടരുമ്പോള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്കാരം നടത്തിയ ഏഴ് പേരെ പരപ്പനങ്ങാടി പോലിസ് പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപമുള്ള നിസ്കാര പള്ളിയില്‍ റമദാന് മാസത്തിലെ രാത്രി നിസ്ക്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുല്ല കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നിവരേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് എത്തിയപ്പോള്‍ ഇറങ്ങിയോടിയ ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന്ന് കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
പരിശോധനകള്‍ തുടരുമെന്നും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പോലിസ് അറിയിച്ചു.
കൂട്ടംചേര്‍ന്ന് പ്രാർഥന നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടിന് ലോക്ഡൗണ്‍ ലംഘിച്ച് ചങ്ങരംകുളം ചിയ്യാനൂരില്‍ തറാവീഹ് നമസ്കാരത്തിന് പ്രദേശവാസികളായ ഏതാനുംപേര്‍ എത്തിയത്. കൂട്ടംചേര്‍ന്ന് പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നത് അറിഞ്ഞ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിെൻറ നേതൃത്വത്തിലെ സംഘം എത്തിയാണ് പരിസരവാസികളായ അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റമദാന് മാസത്തില്‍ ഇഫ്താര്‍ വിരുന്നുകളും പള്ളികളില്‍ തറാവീഹ് നമസ്കാരവും നടത്തരുതെന്ന് പണ്ഡിതന്മാരും സംഘടനാ നേതാക്കളും നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പരപ്പനങ്ങാടിയില്‍ തറാവീഹ് നമസ്കാരം നടത്തിയത്.