വീട്ടുജോലിക്കാരിയുടെ സംസ്‌ക്കാര ചടങ്ങുകൾ നിർവഹിച്ച് ഗംഭീർ

0
196

വീട്ടിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീയുടെ സംസ്‌കാര ചടങ്ങുകൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. ആറ് വർഷത്തോളം ജോലിക്ക് നിന്നിരുന്ന സരസ്വതി പാത്ര എന്ന സ്ത്രീയുടെ അന്ത്യകർമങ്ങളാണ് താരം ചെയ്തത്. ലോക്ക് ഡൗൺ കാരണം ഇവരുടെ മൃതദേഹം സ്വന്തം നാടായ ഒഡീഷയിലേക്ക് അയക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഗംഭീർ തന്നെ സരസ്വതിയുടെ അന്ത്യകർമങ്ങൾ നടത്തിയത്. ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സരസ്വതി പാത്ര. പ്രമോഹവും ഉയർന്ന രക്തസമ്മർദവും ഇവർക്കുണ്ടായിരുന്നെന്നാണ് വിവരം.

‘എന്റെ കുഞ്ഞിനെ ശ്രദ്ധയോടെ പരിപാലിച്ച അവർ ഒരിക്കലും ജോലിക്കാരിയല്ല. അവർ എന്റെ കുടുംബത്തിലെ അംഗമാണ്. അവരുടെ അന്ത്യകർമങ്ങൾ ചെയ്യുക എന്നത് എന്റെ കടമയായിരുന്നു. ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

ജാതി, മതം, സാമൂഹിക പദവി എന്നിവയിൽ അധിഷ്ഠിതമല്ലാതെ മഹത്വത്തിൽ വിശ്വസിക്കുക മാത്രമാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാർഗം. എന്റെ സങ്കൽപ്പത്തിലുള്ള ഇന്ത്യ അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here