ലക്നൗ (www.mediavisionnews.in): ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ക്കിടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബി.ജെ.പി നേതാവടക്കം 20 പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലെ പാനപുര്‍ വില്ലേജിലാണ് സംഭവം. ക്രിക്കറ്റ് മല്‍സരം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് മത്സരം തടയുകയുകയായിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് മത്സരം സംഘടിപ്പിച്ചതിന് അവിടെ ഉണ്ടായിരുന്ന 20 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി പ്രാദേശിക നേതാവായ സുധീര്‍സിങ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് പോലീസ് സൂപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് സുധീര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കുടുംബാംങ്ങളായ ഏതാനും പേര്‍ക്കും ഗ്രാമത്തിലുള്ള മറ്റുള്ളവര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്
പനാപുരിൽ ലോക്ക് ഡൗണിനിടെ ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് അവിടെയെത്തിയത്. ‘ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇരുപതോളം ആളുകളാണ് പങ്കെടുത്തത്. കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഞങ്ങൾ മത്സരം തടയുകയായിരുന്നു’. ബറാബങ്കി എസ്.പി അരവിന്ദ് ചതുർവേദി പറഞ്ഞു.