ഇന്ത്യ തിരക്ക് കൂട്ടരുത്, പത്ത് ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍

0
165

മുംബൈ: (www.mediavisionnews.in) ഇന്ത്യ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മെയ് മൂന്നിന് ശേഷം എല്ലാം സാധാരണസ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യരംഗത്തെ ചിലര്‍ അഭിപ്രായപ്പെടുന്നത്‌. ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടണാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്‌. പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നാണ് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നത്. 

മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല.  രാജ്യങ്ങള്‍ കോവിഡിനെ നേരിടാന്‍ ശരിയായ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണം. ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനംകുറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് മാറാം. എങ്കിലും പഴയതുപോലെയല്ല, സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണം- ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിച്ചാര്‍ഡ് അഭിപ്രായപ്പെട്ടു. 

ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അറിയാം. എന്നിരുന്നാല്‍ പോലും ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്. കോവിഡിന്റെ രണ്ടാമതൊരു തിരിച്ചുവരവ് ഉണ്ടായാല്‍ അത് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കും. അങ്ങനെ വന്നാല്‍ വീണ്ടും ലോക്ക് ഡൗണ്‍ ആരംഭിക്കേണ്ടിവരും. വിലപ്പെട്ട സമയവും സമ്പത്തും അതിനായി ചെലവഴിക്കേണ്ടിവരും. അതുകൊണ്ട് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പത്ത് ആഴ്ച വരെ തുടരണം- അദ്ദേഹം പറഞ്ഞു. ചൈനയിലെ വുഹാനില്‍ ഏര്‍പ്പെടുത്തിയ പത്ത് ആഴ്ച നീണ്ട കര്‍ശന ലോക്ക് ഡൗണിന്റെ ഗുണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here