സൗദിയില്‍ റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം. പ്രധാന ഉത്തരവുകള്‍ ഇങ്ങിനെയാണ്.
1. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് നിലവില്‍ കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളിലെല്ലാം ഈ സമയങ്ങളിലെ പൊതുജനത്തിന് പുറത്തിറങ്ങാനാകൂ. അതായത്, 24 മണിക്കൂര്‍ കര്‍ഫ്യൂ ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം കര്‍ഫ്യൂ സമയം റമദാനില്‍ വൈകീട്ട് അഞ്ച് മുതല്‍ രാവിലെ 9 വരെയായിരിക്കും.
2. നിലവില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുള്ള മേഖലയില്‍ രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇപ്പോള്‍ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാനുള്ള സമയം. ഇത് റമദാനില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാക്കി നിശ്ചയിച്ചു. തൊട്ടടുത്ത കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.
3. നേരത്തെ മക്ക, മദീന, ജിദ്ദ, ദമ്മാം തുടങ്ങിയ വിവിധ മേഖലകളിലെ പ്രത്യേക മേഖലകളിലുള്ളവരോട് പൂര്‍ണ സമയം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണമായും ലോക്ഡൌണ്‍ ചെയ്ത ഈ മേഖലയിലുള്ള ആര്‍ക്കും ഇളവില്ല. ഇവര്‍ ക്വാറന്റൈനില്‍ തന്നെ മുഴുസമയവും തുടരണം.