ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്തെ 54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് 2,231 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 27 പേര്‍ മരിച്ചു.ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി.
ഗുരുതരാവസ്ഥയിലായതോ അതീവ ഗുരുതരാവസ്ഥയിലായതോ ആയ രോഗികളെ പരിചരിക്കാന്‍ രാജ്യത്ത് 755 കൊവിഡ് ആശുപത്രികളും 1,389 കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതുവരെ 3.86 ലക്ഷം കൊവിഡ് സാംപിള്‍ പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകനയോഗം നടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.