ജില്ലയിൽ 24 ഗ്രാമപ്പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും കോവിഡില്ല

0
173

കാഞ്ഞങ്ങാട്: (www.mediavisionnews.in) ജില്ലയിൽ രണ്ട്‌ നഗരസഭകളിലും 15 പഞ്ചായത്തുകളിലുമാണ് ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായത്. കാസർകോട് നഗരസഭയിൽ 34 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഭേദമായി. 16 പേർ കാസർകോട് ജനറൽ ആസ്പത്രി, ഉക്കിനടുക്ക മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ചികിത്സയിലാണ്. ചെമ്മനാട്ടെ 12 പേർ രോഗമുക്തി നേടാനുണ്ട്. ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായ പഞ്ചായത്താണ് ചെമ്മനാട്. ആകെയുണ്ടായിരുന്ന 36 പേരിൽ 24 പേർക്കും രോഗം ഭേദമായി. ചെങ്കള പഞ്ചായത്തിൽ 21 പേരുണ്ടായിരുന്നിടത്ത് ഇനി നെഗറ്റീവാകാൻ നാലുപേർ മാത്രമാണുള്ളത്. മൊഗ്രാൽ പുത്തൂരിൽ 14 പേരുണ്ടായിരുന്നിടത്ത് അഞ്ചുപേരും മധൂരിൽ 13 പേരുണ്ടായിരുന്നിടത്ത് ഇനി ഒരാളും മാത്രമാണ് രോഗമുക്തി നേടാനുള്ളത്. മുളിയാറിൽ എട്ടുപേരുണ്ടായിരുന്നിടത്ത് ആറുപേരും രോഗവിമുക്തി നേടി.

ഉദുമ പഞ്ചായത്തിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 10 പേർക്കും നെഗറ്റീവായി. പള്ളിക്കര പഞ്ചായത്തിൽ പോസിറ്റീവായി കണ്ടെത്തിയ ആറുപേർക്കും രോഗം ഭേദമായി. കാഞ്ഞങ്ങാട് നഗരസഭയിൽ ഏഴുപേരിൽ മൂന്നുപേർ രോഗമുക്തി നേടിയപ്പോൾ അജാനൂരിലെയും ബദിയടുക്കയിലെയും മൂന്നുപേരിൽ രണ്ടുപേരും ആസ്പത്രി വിട്ടു. പുല്ലൂർ പെരിയ ഗ്രാമപ്പഞ്ചായത്തിലെ ആകെ രോഗികൾ രണ്ടുപേർ മാത്രമായിരുന്നു. ഇവർ രണ്ടുപേർക്കും നെഗറ്റീവായി.

കാഞ്ഞങ്ങാടിന് തെക്ക് പടന്ന പഞ്ചായത്തിൽ മാത്രമാണ് ഒരു കേസ് റിപ്പോർട്ടുചെയ്തത്. ഇയാളുടെ രോഗം ഇതുവരെ ഭേദമായിട്ടില്ല. കാസർകോടിന് തെക്ക് മീഞ്ചയിലും മംഗൽപ്പാടിയിലും പൈവളികെയിലും ഒരോ ആൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ പൈവളികെയിലെ ആൾ മാത്രമേ രോഗവിമുക്തി നേടാനുള്ളൂ. കുമ്പളയിൽ രോഗം സ്ഥിരീകരിച്ച നാലുപേരിൽ രണ്ടുപേർക്ക് ഭേദമായി. രണ്ടുപേർ ചികിത്സയിലാണ്. രോഗം ഭേദമാകാനുള്ള 53 പേരിൽ നാലുപേർ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ കാസർകോട്ടെ വിവിധ ആസ്പത്രികളിലുമാണ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here