സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

0
143

സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് പ്രതിരോധത്തിനായി 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയതിലാണ് ലോകാരോഗ്യ സംഘടന സൗദിക്ക് നന്ദി അറിയിച്ചത്.

‘ കൊറോണ വൈറസ് പ്രതിരോധത്തിനായി 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയ സൗദി ഭരണാധികാരിക്കും സൗദി ജനങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ബാക്കിയുള്ള ജി 20 അംഗരാജ്യങ്ങളും സല്‍മാന്റെ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ ലോകാരോഗ്യ സംഘടന ടെഡ്രോസ് അധനം പറഞ്ഞു.

150 മില്യണ്‍ ഡോളര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ക്കും നവീന കണ്ടുപിടുത്തങ്ങള്‍ക്കും. 150 മില്യണ്‍ ഡോളര്‍ വാക്‌സിന്‍ കണ്ടു പിടുത്തിനുള്ള ആഗോള ശ്രമങ്ങള്‍ക്കും ബാക്കി 200 മില്യണ്‍ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംഘടനകള്‍ക്കുമായാണ് സൗദി 500 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്.

സൗദിയില്‍ ഇതുവരെ 8274 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നുമാത്രം 1132 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 92 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച 1329 പേര്‍ക്ക് സൗദിയില്‍ രോഗം ഭേദമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here