കൊവിഡ്-19: തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സഊദി ഗ്രാൻഡ് മുഫ്‌തി

0
177

റിയാദ് (www.mediavisionnews.in): കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സഊദി ഗ്രാൻഡ് മുഫ്‌തി വ്യക്തമാക്കി. റമദാൻ തുടങ്ങാൻ ഒരാഴ്ച്ച ബാക്കി നിൽക്കെയാണ് സഊദി ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് വ്യാപന ഭാഗമായി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഈ വർഷം റമദാനിൽ പള്ളികളിൽ വെച്ചുള്ള സംഘടിത തറാവീഹ് നിസ്‌കാരങ്ങൾ തുടരാനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

റമദാൻ അവസാനത്തോടെയെങ്കിലും വൈറസ് ബാധ പ്രശ്‌നങ്ങൾ പൂർണ്ണമായും അവസാനിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ പെരുന്നാൾ നിസ്‌കാരവും വീടുകളിൽ വെച്ച് നിര്വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ സഊദി മതകാര്യ വകുപ് മന്ത്രിയും തറാവീഹ് നിസ്‌കാരം പള്ളികളിൽ വെച്ചുണ്ടാകില്ലെന്ന സൂചന നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here