കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 19 ന് ദുബായിൽ നിന്നും എത്തിയ 20 വയസുള്ള ചെമ്മനാട് സ്വദേശിക്കാൻ രോഗം സ്ഥിരീകരിച്ചത്.
വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു. 24 പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായി.
കണ്ണൂര്‍ ജില്ലയില്‍ നാല് പോര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പോര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്.