റമസാനിൽ പ്രാര്‍ഥന വീടുകളിലാകണം; കേന്ദ്രമന്ത്രി നഖ്‍വി

0
192

ന്യൂഡൽഹി (www.mediavisionnews.in) : റമസാന്‍ മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നു കേന്ദ്രസര്‍ക്കാര്‍. പ്രാര്‍ഥനകള്‍ വീടുകളില്‍ത്തന്നെയാകണമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി അഭ്യര്‍ഥിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തീരുമാനം പ്രഖ്യാപിക്കും. രാവിലെ 10നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക്ഡൗണ്‍ രണ്ടാഴ്ച്ചത്തേയ്ക്കു കൂടി നീട്ടുമെന്നാണ് കരുതുന്നത്. ശനിയാഴ്ചമുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വിഡിയോ കോൺഫറൻസിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 

തെലങ്കാന, പഞ്ചാബ് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടി. ഒഡീഷ കാര്‍ഷിക മേഖലയ്ക്ക് ഇളവ് നല്‍കി ഏപ്രില്‍ 30വരെ ലോക്ഡൗണ്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാകും നിയന്ത്രണങ്ങള്‍ തുടരുക. 

LEAVE A REPLY

Please enter your comment!
Please enter your name here