രാജ്യത്ത് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത; വിഷയം പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍

0
225

ന്യുദല്‍ഹി (www.mediavisionnews.in): കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന നല്‍കി കേന്ദ്രം. നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീട്ടിവെക്കുന്നത് പരിഗണിക്കുന്നത്.

ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കേന്ദ്ര മന്ത്രി തല ഉപസമിതി യോഗം ചേര്‍ന്നിരുന്നു.

ലോക്ഡൗണ്‍ നീട്ടില്ലെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങള്‍ നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here