കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
204

കാസർകോട് (www.mediavisionnews.in):  കോവിഡ് -19 ഇന്ന് ജില്ലയിൽ 9 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 വയസ്സുള്ള മൊഗ്രാൽ പുത്തൂർ സ്വദേശിക്കും 31 വയസ്സുള്ള മൂന്നുപേർക്കും 30 വയസ്സുള്ള ഒരാൾക്കും ഇവർ നാലു പേരും ചെങ്കള സ്വദേശികൾ ആണ്.
26, 43, 26 വയസ്സുള്ള ചെമ്മനാട് സ്വദേശികൾക്കും 31 വയസ്സുള്ള കാസർകോട് മുൻസിപ്പാലിറ്റി സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതിൽ 6 പുരുഷൻമാരും 3 സ്ത്രീകളും ആണുള്ളത്. ഇതിൽ 6 പേർ വിദേശത്തുനിന്നും വന്നവരും 3 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here