ഏതാനും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ടീം ഇന്ത്യയിലെത്തി, സ്വന്തമാക്കിയത് 800 കോടി, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ അവിശ്വസനീയ കഥ

0
201

ന്യൂഡല്‍ഹി (www.mediavisionnews.in):  ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ ഒരു പേര് മഹേന്ദ്ര സിംഗ് ധോണിയുടേത് ആകും. ഇന്ത്യയ്ക്കായി ഏകദിന ലോക കപ്പും ടി20 ലോക കപ്പും സമ്മാനിച്ച ധോണി ഏറ്റവും അടിത്തട്ടില്‍ നിന്നും ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ താരമാണ്.

മുപ്പത്തിയെട്ട് വയസിലെത്തിയ താരം ഉടന്‍ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ധോണിയെ കുറിച്ചുള്ള ഒരു പഴയ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിനൊപ്പം ഡ്രസിംഗ് റൂം ചെലവഴിച്ചിട്ടുള്ള വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് രസകരമായ ആ ഓര്‍മ്മ ജാഫര്‍ പങ്കു വെയ്ക്കുന്നത്.

‘എനിക്ക് ക്രിക്കറ്റ് കളിച്ച് 30 ലക്ഷം രൂപയുണ്ടാക്കണം. അതുകൊണ്ട് റാഞ്ചിയില്‍ ബാക്കികാലം സമാധാനമായി ജീവിക്കാന്‍ കഴിയും. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ആണ് ഇത് പറഞ്ഞതെന്ന് ഞാന്‍ ഓര്‍ക്കുന്നു’. ധോണിയെ കുറിച്ചുള്ള ഇഷ്ടമേറിയ ഓര്‍മ്മ എന്താണെന്ന ചോദ്യത്തിനായിരുന്നു വസീം ജാഫറിന്റെ ഈ മറുപടി.

ടെസ്റ്റില്‍ 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇതുവരെ പാഡഴിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോക കപ്പിന്റെ സെമിയില്‍ കിവീസിന് എതിരെയാണ് ഒടുവില്‍ കളിച്ചത്. ഐപിഎല്ലിലൂടെ 38കാരനായ താരം തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സീസണ്‍ വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here