കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിക്കും കൊറോണ; സഹപാഠികളും ഒപ്പം പരീക്ഷ എഴുതിവരും നിരീക്ഷണത്തിൽ കഴിയണം

0
183

കാസർകോട് (www.mediavisionnews.in) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ രോ​ഗം സ്ഥിരീകരിച്ച കാസർക്കോട് പത്താം ക്ലാസ് വിദ്യാർത്ഥികും രോ​ഗം സ്ഥിരീകരിച്ചു. കഞ്ഞങ്ങാട് ദുർ​ഗ ഹയർസെക്കൻഡറി സ്കൂളിലെ പത്ത് എഫ് ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ച മൂന്നിൽ പേരിൽ ഒരാളുടെ മകളാണ് വിദ്യാർത്ഥിനി. പത്ത് എ ക്ലാസിലാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here