സൗദി: (www.mediavisionnews.in) നിലവില്‍ സൌദിക്കകത്തുള്ള വിദേശികളുടെ ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും നീട്ടി നല്‍കുമെന്ന് സൌദി ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിനായി ജവാസാത്തില്‍ പോവുകയോ ഏതെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കുകയോ വേണ്ട. തനിയേ പുതുങ്ങുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേ സമയം വിദേശത്ത് നിലവിലുള്ളവരുടെ ഇഖാമ, റീ എന്‍ട്രി കാലവധി സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നും ജവാസാത്ത് വിഭാഗം അറിയിയിച്ചു. ഇന്ന് ജവാസാത്ത് വിഭാഗം അറിയിച്ച നാല് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. സൌദിക്കകത്തുള്ള സ്വകാര്യമേഖലാ ജോലിക്കാരുടെ ഇഖാമ മാർച്ച് 18നും ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്നതാണെങ്കിൽ ഇവര്‍ ഇഖാമ ഇപ്പോള്‍ പുതുക്കേണ്ടതില്ല. ലെവി അടക്കാതെ തന്നെ തനിയെ ഇത് മൂന്നു മാസത്തേക്ക് പുതുങ്ങും. ജവാസാത്തിനെ സമീപിക്കുകയോ പൂര്‍ത്തിയാക്കുകയോ വേണ്ടതില്ല. നിലവില്‍ ഇഖാമ ഇപ്പോൾ പുതുക്കിയാല്‍ ലേബർ കാർഡ് ഇഷ്യു ചെയ്യുന്നതിന് വരുന്ന മൂന്നു മാസത്തെ സംഖ്യ ഒഴിവാക്കിയാണ് ലെവി തുക കാണിക്കുന്നത്. തൊഴിലാളികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. തൊഴിലാളിയുടെ ആശ്രിതരായി വിസയില്‍ തങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് ജവാസാത്ത് പറഞ്ഞിട്ടില്ല.
2. ഫെബ്രുവരി 25നും മാർച്ച് 20നും ഇടയിൽ അടിച്ച റീ എന്‍ട്രികള്‍ ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിനും ജവാസാത്തിനെ സമീപിക്കേണ്ടതില്ല. ഈ കാലാവധിക്ക് ശേഷമുള്ള റീ എന്‍ട്രികളുടെ കാര്യം ജവാസാത്ത് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ റീ എന്‍ട്രി കാൻസൽ ചെയ്യണമെന്നും കാലാവധി അവസാനിച്ചാൽ ഫൈൻ നൽകേണ്ടിവരുമെന്നും ഈയാഴ്ച ജവാസാത്ത് മുന്നറിയിപ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അതത് സ്പോണ്‍സര്‍മാരില്‍ നിന്നും ജവാസാത്ത് മുഖേന തീരുമാനമെടുക്കുകയാകും പ്രവാസികള്‍ക്ക് ഉചിതം.
3. ഫൈനൽ എക്‌സിറ്റ് ലഭിച്ചവരുടെ ഇഖാമ മാർച്ച് 18 മുതൽ ജൂൺ 30 വരെയുള്ള സമയത്തിനുള്ളില്‍ തീരുന്നതാണെങ്കില്‍ തൊഴിലുടമക്ക് നേരത്തെയടിച്ച ഫൈനൽ എക്‌സിറ്റ് വേണമെങ്കില്‍ റദ്ദാക്കാം. മുഖീമോ, അബ്ശിർ സിസ്റ്റമോ വഴിയാണിത് റദ്ദാക്കാനാകുക. ജൂണ്‍ 30 വരെ ഇഖാമ കാലാവധി സൌജന്യമായി ലഭിക്കുന്നതുകാണ്ടാണിത്. പിന്നീട് ദയാ കാലാവധി അവസാനിക്കുന്ന ജൂണ്‍ 30ന് മുന്നോടിയായി എക്സിറ്റ് അടിച്ചാല്‍ മതി.
4. നിലവില്‍ വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും കാലാവധി കഴിയാനായിട്ടുണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നുള്ളത് പിന്നീടറിയിക്കാം എന്നാണ് ജവാസാത്ത് വിഭാഗം മുകളിലെ ലിങ്കിലുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
റീ എൻട്രി, ഫൈനൽ എക്‌സിറ്റിലുള്ളവരോട് അത് കാൻസൽ ചെയ്യണമെന്നും കാലാവധി അവസാനിച്ചാൽ ഫൈൻ നൽകേണ്ടിവരുമെന്നും ഈയാഴ്ച ജവാസാത്ത് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍ അറിയിച്ചത്. വിദേശത്തുള്ളവരുടെ റീ എന്‍ട്രി സ്പോണ്‍സറുടെ സഹായത്തോടെ ഇപ്പോഴും പുതുക്കാം. എന്നാല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത് നീട്ടിയാല്‍ ഇത് വീണ്ടും പ്രയാസമാകും. നാട്ടില്‍ കുടുങ്ങി ഇഖാമ കാലാവധി തീരുന്നവരുടെ കാര്യത്തിലും റീ എന്‍ട്രി കാര്യത്തിലും തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. സന്ദര്‍ശന വിസാ കാലാവധി സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.