ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് ഇന്ന്‌ അർധരാത്രിവരെ സമയം, നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ല

0
200

ബെംഗളൂരു (www.mediavisionnews.in): കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കർണാടക കൂടുതൽ കർശന നടപടികളിലേക്ക്. ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് കർണാടക സർക്കാർ ഇന്ന്‌ അർധരാത്രി വരെ സമയം നൽകി. നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു. 

കാസർകോട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്കാണ് ഇന്ന് കർണാടകത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ മറികടന്ന് തെരുവിലിറങ്ങിയവരെ പൊലീസ് അടിച്ചോടിച്ചു. നാളത്തെ ഉഗാദി ഉത്സവത്തിനായി മിക്ക ജില്ലകളിലും മാർക്കറ്റുകളുൾപ്പെടെ തുറന്നതോടെയാണ് ആളുകൾ കൂട്ടമായെത്തിയത്. ആഘോഷിക്കാനുളള സമയമല്ലെന്നും സർക്കാർ നിർദേശം പാലിച്ച് വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

കൊറോണ ജാഗ്രതയുടെ ഭാഗമായി കേരളത്തിൽ നിന്നുളള വാഹനങ്ങളെ തമിഴ്നാടും കർണാടകവും കർശനമായി നിയന്ത്രിക്കുന്നുണ്ട്. വാളയാറും അമരവിളയും ഉൾപ്പെടെയുളള അതിർത്തി ചെക്പോസ്റ്റുകൾ ഇന്ന് രാത്രിയോടെ അടച്ചിടാനാണ് തമിഴ്നാടിന്റെ നീക്കമെന്ന് സൂചനയുണ്ട്. അതേസമയം ചെക്പോസ്റ്റ് അടച്ചിടുന്നതിനെക്കുറിച്ച് തമിഴ്നാട് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here