കാസര്‍കോട്: (www.mediavisionnews.in) കേരളത്തിൽ അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേരും കാസർകോട് ജില്ലയിലാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 19 ആയി.
കേരളത്തിൽ ഇന്നലെ 12 േപർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 57 ആയി.