കൊല്ലം: (www.mediavisionnews.in) വീട്ടുനിരീക്ഷണം നിര്‍ദേശിച്ചിട്ടും അനുസരിക്കാന്‍ തയ്യാറാകാതെ നാടാകെ കറങ്ങി നടന്ന രണ്ടു കുടുംബങ്ങളിലെ ഒമ്ബത് പേര്‍ക്കെതിരെ പോലീസ് കേസ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുണ്ടറയില്‍ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഊരുചുറ്റാനിറങ്ങിയത്. ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരെ ഇവര്‍ അസഭ്യം പറയുകയും നിര്‍ദേശത്തെ അവഗണിക്കുകയും ചെയ്യുകയായിരുന്നു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യമെമ്പാമ്പാടും ഇന്ന് ജനത കര്‍ഫ്യൂ ആചരിക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.