തിരുവനന്തപുരം: സംസ്ഥാനത്തെ ആളുകള്‍ സാധനങ്ങള്‍ അമിതമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തു ധാന്യശേഖരം ഉറപ്പുവരുത്തും. ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പോലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു. ഡാറ്റാ മാനേജ്മെന്റ് സന്ദര്‍ഭാനുസരണം കൊണ്ടുപോകാന്‍ പ്രത്യേക കണ്ട്രോള് റൂം ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.റവന്യു സെക്രട്ടറി നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.