കൊവിഡ്-19: സമൂഹം ജാഗ്രത പുലര്‍ത്തുക, ജനതാ കര്‍ഫ്യൂവുമായി സഹകരിക്കുക- ഹൈദരലി തങ്ങള്‍

0
232

മലപ്പുറം: (www.mediavisionnews.in) കൊവിഡ് രോഗ വ്യാപനം തടയുന്നതില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ച ഞായറാഴ്ചയിലെ ജനാതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. രോഗബാധിക പ്രദേശങ്ങളില്‍ നിന്നു വന്നവരും അവരുമായി ഇടപഴകിയവരും നിര്‍ബന്ധമായും 14 ദിവസം വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അധികൃതരുടെ നിര്‍ദേശം ഗൗരവത്തിലെടുക്കണം. സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ ഇടക്കിടെ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വല്‍ ഉപയോഗിക്കുക, വളരെ അത്യാവശ്യമുള്ളവ ഒഴികെ യാത്രകള്‍ ഒഴിവാക്കുക, രോഗ ലക്ഷണങ്ങള്‍ കാണുന്നുവെങ്കിലും ഉടന്‍ തൊട്ടടുള്ള പി.എച്ച്‌.സികളിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ, ഹെല്‍പ് ലൈന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഫോണ്‍ ചെയ്ത് അറിയിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗൗരവ ശ്രദ്ധ പുലര്‍ത്തണമെന്നും തങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here