ഗൾഫിൽ ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച; ചരിത്രത്തിൽ ആദ്യമല്ലെന്ന് ഗവേഷകർ

0
392

ദുബൈ (www.mediavisionnews.in) :ഗൾഫിൽ എവിടെയും ജുമുഅ നമസ്കാരം നടക്കാത്ത വെള്ളിയാഴ്ചയാണ് ഇന്ന് കടന്നുപോയത്. ചരിത്രത്തിൽ ആദ്യമായല്ല പകർച്ചവ്യാധി മൂലം ഒരു രാജ്യത്തെ ജുമുഅ മുടങ്ങുന്നതെന്ന് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ഹിജ്റ 448 ൽ മാസങ്ങളോളം പള്ളികൾ അടച്ചിട്ടുണ്ട്.

700 വർഷം മുമ്പ് അതായത് ക്രിസ്തുവർഷം 1340കളിൽ എഴുതപ്പെട്ട ഗ്രന്ഥമാണിത്. പേര് സിയറു അങ്ലാമിൻ നുബ്‍ല. അക്കാലത്തെ ചരിത്രകാരനും പണ്ഡിതനുമായ ശംസുദ്ദീൻ ദഹബിയാണ് രചയിതാവ്. ഈജിപ്തിലും സ്പെയിനിലും വരൾച്ചയും രോഗവും മൂലം പള്ളികൾ അടച്ചിട്ടകാലം ഈ പുസ്തകം വിവരിക്കുന്നു. അക്കാലത്ത് ഈ രാജ്യങ്ങൾ ഇസ്ലാമിക ഭരണത്തിന് കീഴിലായിരുന്നു. ശംസുദ്ദീൻ ദഹബിക്ക് മുമ്പുള്ള ചരിത്രകാരൻമാരും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ദുബൈയിൽ ഗവേഷകൻ കൂടിയായ ഷമീർ വടകര ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here