മുംബൈ (www.mediavisionnews.in): കൊറോണ ഭീതി കാരണം അനിശ്ചിതത്തിലായ ഐപിഎല്‍ 13ാം സീസണ്‍ നടത്താന്‍ പുതിയ പദ്ധതിയുമായി ബിസിസിഐ. ഏപ്രിലിന് പകരം ഐപിഎല്‍ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലേക്ക് മാറ്റാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലിവിലെ സാഹചര്യം ഇങ്ങനെ തുടരുകയാണെങ്കില്‍ ഏപ്രില്‍ 15നും സീസണ്‍ തുടങ്ങാനാകുമെന്ന് ബിസിസിഐയ്ക്ക് പ്രതീക്ഷയില്ല.
ഓസ്ട്രേലിയ, വിന്‍ഡിസ്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍കള്‍ക്ക് ഈ മാസങ്ങളില്‍ മത്സരങ്ങളില്ലാത്തതാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് ബിസിസിഐയിലേക്ക് നയിക്കുന്നത്.
സെപ്റ്റംബറില്‍ ഏഷ്യാകപ്പ് ടി20യാണ് പ്രധാന ടൂര്‍ണമെന്റ്. ഈ കാലയളവില്‍ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പര, ഇംഗ്ലണ്ട്-അയര്‍ലാന്‍ഡ് പരമ്പര എന്നിവയും ഉണ്ട്.
അതെസമയം ജൂണ്‍- ജൂലൈ മാസത്തില്‍ 100 ബോള്‍ ക്രിക്കറ്റ് ആരംഭിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചിക്കുന്നുണ്ട്. ഇതിനെ മറികടന്ന് വേണം ഐപിഎല്‍ നടത്താന്‍.
കൊറോണ വൈറസിന്റെ സാഹചര്യം പരിഗണിച്ച് ഐപിഎല്‍ വിദേശ രാജ്യത്തേക്ക് മാറ്റിയോ, സീസണ്‍ പകുതി ഇന്ത്യയിലും പകുതി വിദേശരാജ്യത്തുമായും നടത്തുകയോ ചെയ്യാനുളള സാദ്ധ്യതകളും ബിസിസിഐ പരിശോധിക്കുന്നു. 2009ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ഐപിഎല്‍ 37 ദിവസം കൊണ്ട് അവസാനിച്ചിരുന്നു. അഞ്ച് ആഴ്ചയും രണ്ട് ദിവസവുമാണ് അന്ന് വേണ്ടിവന്നത്.