കോഴിക്കോട്: (www.mediavisionnews.in) കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പള്ളികൾ ആവശ്യമെങ്കിൽ അടച്ചിടാൻ തയാറാണെന്ന് മുസ്ലിം സംഘടന നേതാക്കാൾ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുമായും സഹകരിക്കും. അതേസമയം, നിലവിൽ പള്ളികൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല.
പ്രാർഥനകൾ നാമമാത്രമാക്കും. സ്ഥിതി കൂടുതൽ വഷളാവുകയാണെങ്കിൽ അടച്ചിടാൻ നിർദേശം നൽകും. നിലവിൽ പള്ളികളിലെ ഇമാമുമാരും ഭാരവാഹികളും വിശ്വാസികൾക്ക് ആവശ്യമായ ബോധവത്കരണം നൽകുന്നുണ്ട്. പള്ളിയുടെ അകവും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു മുഖ്യമന്ത്രിയുമായി മതനേതാക്കൾ ചർച്ച നടത്തിയത്.