കൊവിഡ്-19 നെതിരെ ആദ്യ വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തി വെച്ചു; പ്രത്യാശയോടെ ലോകം

0
170

വാഷിംഗ്ടണ്‍: (www.mediavisionnews.in) കൊവിഡ്-19 രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള ആദ്യ പരീക്ഷണ വാക്‌സിന്‍ മനുഷ്യശരീരത്തില്‍ കുത്തിവെച്ചു. വാഷിംഗ്ടണിലെ സീറ്റിലില്‍ ചികിത്സയിലുള്ള നാലു കൊവിഡ് ബാധിതരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചത്. mRNA-1273 എന്നാണ് വാക്‌സിന്റെ പേര്.

എന്നാല്‍ ഈ വാക്‌സിന്‍ ശരീരത്തില്‍ ഫലിക്കുമോ എന്നറിയാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 43 കാരിയായ കൊവിഡ് രോഗിക്കാണ് വാക്‌സിന്‍ ആദ്യം കുത്തിവെച്ചത്.

യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഈ വാക്‌സിന്‍ ചികിത്സയ്ക്കുള്ള ഫണ്ട് നല്‍കുന്നത്. കൊറോണ വൈറസിന്റെ അപകടകരമല്ലാത്ത ജനിറ്റിക് കോഡുകള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. Moderna Therapeutisc എന്ന ബയോടെക്‌നോളജി കമ്പനിയാണ് വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്.

വാക്‌സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണ നിലവാരമുള്ളതാണെന്നുമാണ് മെഡിക്കല്‍ വിദഗ്ധന്‍ ജോണ്‍ ട്രെഗാണിംഗ് പറയുന്നത്. വ്യത്യസ്ത അളവിലാണ് രോഗികളില്‍ ഈ വാക്‌സിന്‍ കുത്തിവെക്കുക. 28 ദിവസങ്ങളിലായി രണ്ടു കുത്തി വെപ്പുകളാണ് നടത്തേണ്ടത്. എന്നാല്‍ ഈ വാക്‌സിന്‍ വിജയകരമായാലും ഇത് പൊതു ജനങ്ങളിലെത്തിക്കാന്‍ 18 മാസത്തോളം എടുക്കും. കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞിരിക്കുകയാണ്. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം ആയി.

LEAVE A REPLY

Please enter your comment!
Please enter your name here