കാന്‍ബറ (www.mediavisionnews.in): ആസ്‌ത്രേലിയ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ ബാധ സ്ഥിരീകരിച്ചു. ”ഇന്ന് രാവിലെ എഴുനേറ്റപ്പോഴേ എനിക്ക് കടുത്ത പനിയനുഭവപ്പെട്ടു. തൊണ്ടവേദനയുമുണ്ടായിരുന്നു. ഉടന്‍ ക്യൂന്‍സ് ലാന്റ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു. അവര്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.”അദ്ദേഹം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് രാവിലെ പങ്കെടുക്കേണ്ടിയിരുന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ ഉദരരോഗം മൂലം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
യുഎസ്സ് സന്ദര്‍ശനത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയത്. യുഎസ്സില്‍ വച്ച് അദ്ദേഹം യുഎസ്, യുകെ, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിരുന്നു.
ആസ്‌ത്രേലിയയില്‍ ഇതുവരെ 156 കൊറോണ കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശീതകാലം തുടങ്ങുന്നതോടെ വൈറസ് ബാധയും വേഗത്തിലാവുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.