ഡല്‍ഹി: (www.mediavisionnews.in) വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കാലപത്തില് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കലാപം നടന്ന് രണ്ടാഴ്ചയ്ക്ക്് ശേഷമാണ് പൊലീസ് നടപടി.
ശിവ് വിഹാര്‍ സ്വദേശിയായ മുഹമ്മദ് ഷെഹ്നവാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം, കലാപം എന്നീ കുറ്റങ്ങളാണ് ഈ 27 വയസ്സുകാരനെതിരെ ചുമത്തിയത്. ഫെബ്രുവരി 24ന് 20 കാരനായ ദില്‍ബര്‍ സിംഗ് നേഗിയെന്ന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
എല്ലാ കൊലപാതക കേസുകളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവന്‍ ഡിസിപി രാജേഷ് ദിയോ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ മുഹമ്മദ് വെളിപ്പെടുത്തിയെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആള്‍ക്കൂട്ട ഭ്രാന്ത് ആക്രമണത്തിന് ഒരു മറയാകുമെന്നും തിരിച്ചറിയില്ലെന്നും കരുതിയ പ്രതി സംഭവശേഷവും ഒളിവില്‍ പോയില്ലെന്ന് പൊലീസ് പറഞ്ഞു.