ദുബൈയില്‍ മണിചെയിന്‍ തട്ടിപ്പ്; മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

0
274

ദുബൈ: (www.mediavisionnews.in) ദുബൈയില്‍ മണിചെയിന്‍ തട്ടിപ്പിന് ഇരയായി പ്രവാസി മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷകണക്കിന് രൂപ. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ നടക്കുന്ന ഇടപാടില്‍ തട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച് ക്യുനെറ്റ് എന്ന കമ്പനി തന്നെ പത്രത്തില്‍ പരസ്യം നല്‍കിയതോടെ പണം മുടക്കിയവരും, ഇതിലേക്ക് ആളെ ചേര്‍ത്തവരും കുടുങ്ങിയിരിക്കുകയാണ്.

തട്ടിപ്പ് നടത്തിയതിന് 400ലേറെ പ്രതിനിധികളെ പുറത്താക്കി എന്ന് ചൂണ്ടിക്കാട്ടി ക്യൂനെറ്റ് എന്ന കമ്പനി പരസ്യം നല്‍കി കൈകഴുകി. തട്ടിപ്പ് നടത്തിയത് കമ്പനിയായാലും പ്രതിനിധിയായാലും നൂറുകണക്കിന് പ്രവാസികള്‍ക്കാണ് പണം നഷ്ടമായത്.

സുഹൃത്തുക്കളും അടുത്ത കുടംബാംഗങ്ങളും വഴിയാണ് ആളെ ചേര്‍ക്കുന്നത് എന്നതിനാല്‍ നിയമനടപടിക്ക് പോലും സാധിക്കാത്ത അവസ്ഥയിലാണ് പലരും. ദുബൈയിലെ ഒരു ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ചാണ് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കി സംഘം ആളെ വീഴ്ത്തുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് നിയമനടപടി നേരിടുന്ന കമ്പനിയാണ് ക്യൂനെറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here