തിരുവനന്തപുരം (www.mediavisionnews.in) :ടിക്കറ്റ് നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കി വര്‍ധിപ്പിക്കണം. വിദ്യാർഥികളുടെ കണ്സഷന് നിരക്ക് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.