ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് പൗരത്വ രേഖയില്ല, മന്ത്രിമാരുടെയും ഗവര്‍ണറുടെയും രേഖയും ഇല്ലെന്ന് വിവരാവകാശ മറുപടി

0
217

ഛണ്ഡിഗണ്ഡ്: (www.mediavisionnews.in) സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാറിന്റേയും, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസറില്‍ നിന്നും ലഭിച്ച മറുപടി.

പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ പി.പി കപൂര്‍ ആണ് വിവരാവകാശ നിയമപ്രകാരം ഹരിയാന മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ എന്നിവരുടെ പൗരത്വരേഖ സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എന്നാല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നായിരുന്നു ഇയാള്‍ക്ക് ലഭിച്ച മറുപടി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് ‘നരേന്ദ്ര മോഡി ജന്മനാ ഇന്ത്യന്‍ പൗരനാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു മനോഹര്‍ ലാല്‍ ഖട്ടാറിന്റെ മറുപടി. വലിയ വിമര്‍ശനമാണ് ഈ മറുപടിക്കെതിരെ ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here