സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുമെന്ന് മോദി; തീരുമാനം ഞായറാഴ്ച

0
196

ന്യൂദല്‍ഹി: (www.mediavisionnews.in) സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അംഗത്വം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന് നരേന്ദ്രോദി ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. നിലവില്‍ ട്വിറ്ററില്‍ അഞ്ചുകോടി ഫോളോവേഴ്സുള്ള ഒരേയൊരു ഇന്ത്യക്കാരന്‍ നരേന്ദ്രമോദിയാണ്. ഫേസ്ബുക്കില്‍ നാലരക്കോടിപ്പേരാണ് മോദിയെ പിന്തുടരുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here