പാലക്കാട്: (www.mediavisionnews.in) ദല്‍ഹി കലാപത്തിനെതിരെ പോസ്റ്ററൊട്ടിച്ചതിന് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ഐ.ടി.ഐ യൂണിറ്റ് പ്രസിഡന്റ് ജിതിന്, സെക്രട്ടറി സുജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രചരണം എന്ന കുറ്റം ചുമത്തി ഐ.പി.സി 153 പ്രകാരമാണ് കേസെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ദല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.