ഡ‍ല്‍ഹി കലാപത്തില്‍ രൂക്ഷവിമര്‍ശവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി

0
211

യുഎഇ: (www.mediavisionnews.in) ഡ‍ല്‍ഹി കലാപത്തില്‍ രൂക്ഷവിമര്‍ശവുമായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ഇന്ത്യയില്‍ നടക്കുന്നത് വംശീയ കലാപമെന്ന് കുറ്റപ്പെടുത്തിയ ഒ.ഐ.സി കര്‍ശന നടപടി സ്വീകരിക്കണണെന്നും ആവശ്യപ്പെട്ടു. അതേ സമയം പ്രസ്താവന വാസ്തവവിരുദ്ധമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ഒ.ഐ.സി സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ സാഹചര്യം ആശങ്കാജനകമാണ്. ഒരു വിഭാഗത്തിന്റെ സ്വത്തുവകകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവനും വിശ്വാസ കേന്ദ്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണെന്നും 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ആവശ്യപ്പെട്ടു. അതേ സമയം ഒ.ഐ.സിക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത് വന്നു. ഡല്‍ഹിയില്‍ സാധാരണ നില തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here