ഡൽഹി കലാപം:മരണം 38 ആയി,പല മേഖലകളും ഒറ്റപ്പെട്ട നിലയിൽ

0
189

ന്യൂഡൽഹി (www.mediavisionnews.in) :വടക്കു കിഴക്കൻ ‍ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ രണ്ട് പ്രത്യേക സംഘം അന്വേഷിക്കും. ഡിസിപി ജോയ് ടിർകെ, ഡിസിപി രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് അഡിഷനൽ കമ്മിഷണർ ബി.കെ.സിങ്ങിനാണ് ഇരു സംഘങ്ങളെയും ഏകോപന ചുമതല.

വടക്കു കിഴക്കൻ ഡൽഹിയിൽ പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. പരുക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. നൂറിലേറെ കുടുംബങ്ങൾ ഭയന്ന് ബന്ധു വീടുകളിൽ താമസിക്കുകയാണ്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎൻ അറിയിച്ചു.

സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും യുഎൻ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാനാകു.

LEAVE A REPLY

Please enter your comment!
Please enter your name here