40 ലക്ഷത്തിന്റെ സ്വർണവുമായി മൂന്ന് കാസർകോട് സ്വദേശികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

0
160

തിരുവനന്തപുരം: (www.mediavisionnews.in) രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയോളം മൂല്യമുള്ള മുക്കാൽ കിലോ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കാസർകോട് സ്വദേശികളായ അഷറഫ്, ഷിഹാബുദ്ദീൻ, അബ്ദുൽ മെഹ്റൂഫ് എന്നിവർ ജീൻസിന്റെ ബട്ടൻ പോയിന്റിനു പിറകിലും തുണിയുടെ മടക്കിനിടയിലും വിദഗ്ധമായി അറയുണ്ടാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

മെറ്റൽ ഡിറ്റക്റ്ററിൽ ബീപ് സൗണ്ട് ഉണ്ടായാൽ ബട്ടണിന്റെയോ ഷൂലെയ്സ് ദ്വാരങ്ങളുടെയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു മാർഗം പരീക്ഷിച്ചത്. ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇവർ വന്നത്. ഇതിനു പുറമേ ഇന്ത്യൻ വിപണിയിൽ അരലക്ഷം രൂപ വിലയുള്ള സിഗരറ്റും മുഹമ്മദ് സമീർ എന്ന യാത്രക്കാരനിൽ നിന്നും പിടികൂടി.

ഡപ്യൂട്ടി കമ്മിഷണർ എൻ.പ്രദീപ്, സൂപ്രണ്ടുമാരായ പി.രാമചന്ദ്രൻ, പി.മനോജ്, ഇൻസ്പെക്റ്റർമാരായ ഡി.വിശാഖ്, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഇതേ കസ്റ്റംസ് സംഘം വള്ളക്കടവ്, കന്യാകുമാരി സ്വദേശികളിൽ നിന്ന് 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണനാണയങ്ങളും കട്ട് ചെയ്നും പിടികൂടിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here