‘വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്’; കര്‍ശന നടപടിയെന്ന് ഡിജിപി

0
209

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.

സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്.

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.

ഡൽഹിയിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടർന്നാണ് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ സംഘർഷങ്ങളിൽ ഇതിനോടകം 11 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here