ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറ്, ദില്ലിയില്‍ ലാത്തിചാര്‍ജ്; അലിഗഢിലും സംഘര്‍ഷാവസ്ഥ

0
201

ദില്ലി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ദില്ലിയില്‍ വീണ്ടും അക്രമാസക്തമായി. കിഴക്കന്‍ ദില്ലിയിലെ ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായി. ഭീം ആര്‍മി പ്രഖ്യാപിച്ച  ഭാരത് ബന്ദോടെസീലം പൂരിലും ചാന്ദ് ബാഗിലും ഷഹീന്‍ബാഗ് മോഡല്‍ സമരം തുടങ്ങി.

ഒരിടവേളയ്ക്കുശേഷമാണ് പരത്വ നിയമ ഭേദഗതി സമരം ദില്ലിയില്‍ അക്രമാസക്തമാകുന്നത്. ജഫ്രബാദിൽ സ്ത്രീകൾ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരിൽ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘർഷം ഉണ്ടായത്.

ജഫ്ബാരാദിലെ സമരവേദിയിലേക്കുള്ള റോഡിന് ഇരുവശവുമായി പരസ്പരം ചേരിതിരഞ്ഞ് കല്ലേറിഞ്ഞു. തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആളുകളെ ഓടിച്ചത്. അലിഗഢിലും സംഘർഷമുണ്ടായി. കാറുകൾ കത്തിച്ചു. സമരം നടക്കുന്ന അലിഗഢിലെ ദില്ലി ഗേറ്റിലാണ് സംഘർഷം നടന്നത്.

ഉപരോധസമരം അവസാനിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം ആഭ്യർത്ഥിച്ചു. എന്നാല്‍, പൗരത്വ നിയമ ഭേദഗതിയടക്കം പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തെത്തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ജഫ്രാബാദ്, മൗജ്പൂർ, ബാർബർപൂർ മെട്രോ സ്റ്റേഷൻ അടച്ചു. ബീഹാറിലും യുപിയിലും ചിലയിടങ്ങളിൽ സമരക്കാർ ട്രെയിനുകൾ തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here