പൗരത്വ സമരത്തിൽനിന്നു പിന്നോട്ടില്ല; പ്രക്ഷോഭം കൂടുതൽ ശക്തമാക്കും:മുസ്‌ലിം ലീഗ്

0
207

ബെംഗളൂരു (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് മുസ്‌ലിം ലീഗ്. ഭരണഘടനയുടെ സംരക്ഷണത്തിനായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്‍റേത്. സിഎഎയ്ക്കെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കും.

ബെംഗളൂരുവിൽ നടന്ന ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മംഗളൂരു വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം കൈമാറി. നാഷണൽ ലോയേഴ്സ് ഫോറം രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here