ന്യൂഡൽഹി(www.mediavisionnews.in): രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറ. ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിൽ ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ് പാർട്ടികളുമായുള്ള ബന്ധത്തിൽ അസ്വാരസ്യം ഉടലെടുത്തതിനിടെയാണ് ശിവസേന തലവൻ കൂടിയായ ഉദ്ധവ് ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് ഏറെ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
‘ഞങ്ങൾ സി.എ.എ, എ.ആർ.സി, എൻ.പി.ആർ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ഇക്കാര്യങ്ങളിൽ എെൻറ നിലപാട് ഞാൻ അദ്ദേഹേത്താട് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അതിെൻറ ഗുണഫലം ലഭിക്കും. രാജ്യം മുഴുവൻ പൗരത്വപ്പട്ടിക നടപ്പാക്കില്ല. പൗരന്മാർക്ക് എന്തെങ്കിലും അപകടം സംഭവിക്കുേമ്പാൾ അേപ്പാൾ ഞങ്ങളതിെന എതിർക്കും’ -ഉദ്ധവ് പറഞ്ഞു. മകനും മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു.
കോൺഗ്രസ്, എൻ.സി.പി നയങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ ഇക്കാര്യത്തിൽ ശിവസേന സ്വീകരിച്ചതോടെ മഹാരാഷ്ട്രയിലെ സഖ്യസർക്കാറിെൻറ ഭാവിയെ അത് ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. ആശയപരമായി തങ്ങളുമായി അടുപ്പമുള്ള ബി.ജെ.പിക്കൊപ്പം ചേരാൻ സേന ഒരുങ്ങുകയാണെന്ന അഭ്യഹവും ശക്തമാണ്.
ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച് കഴിഞ്ഞദിവസം സംസാരിച്ച ഉദ്ധവ്, രാമേക്ഷത്ര നിർമാണത്തിനായി ജീവൻ വെടിഞ്ഞവർക്ക് സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിഷയങ്ങളിലെ വ്യത്യസ്ത നിലപാട് സംബന്ധിച്ച് ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ േബാധ്യെപ്പടുത്താൻ ശ്രമിക്കുമെന്നും എൻ.സി.പി േനതാവ് ശരദ് പവാർ പറഞ്ഞു.