ബ്രിട്ടന്‍: (www.mediavisionnews.in) ലണ്ടനിലെ മുസ്ലിം പള്ളിയില്‍ കയറി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി കയറിയ ആക്രമി പ്രാര്‍ത്ഥനയ്‌ക്കെത്തിയ വൃദ്ധനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായി പള്ളിയില്‍ വരാറുണ്ടെന്നാണ് അക്രമണത്തിന് സാക്ഷിയായ അബി വാതിക് ബി.ബിസിയോട് വ്യക്തമാക്കിയത്.
കുത്തേറ്റയാള്‍ക്കു പിന്നില്‍ നില്‍ക്കുകയായിരുന്നു ആക്രമിയെന്നും പെട്ടന്ന് ഇയാള്‍ കത്തിയെടുത്ത് കുത്തുകയായുരുന്നുമെന്നുമാണ് ദൃക്‌സാക്ഷി പറയുന്നത്. അക്രമി ഇത് ചെയ്യുമ്പോഴെല്ലാം നിശബ്ദനായിരുന്നെന്നും ഇദ്ദേഹം പറയുന്നു.
സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ദു:ഖം രേഖപ്പെടുത്തി.
യൂറോപ്പില്‍ രണ്ടു ദിവസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ വംശീയ ആക്രമണമാണിത്. ജര്‍മ്മനിയില്‍ ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ രണ്ടു സ്ഥലത്തായി നടന്ന വെടിവെപ്പില്‍ ഒമ്പത് പേരാണ് മരണപ്പെട്ടത്. കുര്‍ദു വംശജര്‍ ഭൂരിപക്ഷമുള്ള മേഖലകളിലാണ് വെടിവെപ്പു നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശീയരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.