ബംഗളൂരു: (www.mediavisionnews.in) മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത വിഷയത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈകോടതി. പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്ക് ജാമ്യം നല്‍കി കൊണ്ടാണ് ഹൈകോടതി പൊലീസിനെതിരെ ആഞ്ഞടിച്ചത്. ഡിസംബര്‍ 19ലെ പൗരത്വപ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തില്‍ സംഘര്‍ഷ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പൊലീസ് മുന്‍കരുതല്‍ സ്വീകരിച്ചില്ല. തങ്ങളുടെ വീഴ്ചമറക്കാനായി നിരപരാധികളെ കരുവാക്കുകയാണ്. പൊലീസിന്റെ മര്‍ദ്ദനത്താല്‍ പരിക്കേറ്റവുടെ പരാതിയില്‍ പോലും നടപടിയെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്നതിന് എന്ത് തെളിവാണുള്ളതെന്നും ഹൈകോടതി ചോദിച്ചു. സമരത്തില്‍ പങ്കെടുത്തവര്‍ നിരായുധരായാണ് വന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. ജാമ്യത്തിന് അപേക്ഷിച്ചവര്‍ ഹാജരാക്കിയ ഫോട്ടോഗ്രാഫില്‍ പൊലീസ് ജനക്കൂട്ടത്തിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.