‘രാജ്യം മുഴുവന്‍ മദ്യം നിരോധിക്കണം’; ആവശ്യമുന്നയിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

0
200

ന്യൂദല്‍ഹി (www.mediavisionnews.in): രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാറും സമാന ആവശ്യം ഉന്നയിച്ചത്.

മദ്യനിരോധനം ചില സംസ്ഥാനങ്ങളില്‍ മാത്രം നടപ്പിലാക്കിയാല്‍ പോരാ. രാജ്യമൊട്ടാകെ നടപ്പിലാക്കണം. മഹാത്മാ ഗാന്ധിയുടെ ആഗ്രഹമാണ്. മദ്യം ജീവിതത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ബീഹാറില്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍ നടപ്പിലാക്കി. പക്ഷെ മുഴുവനായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണ്. അത് 2016ല്‍ നടപ്പിലാക്കിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here