തിരുവനന്തപുരം (www.mediavisionnews.in):സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ നിരവധി ചലഞ്ചിംഗ് വീഡിയോകൾ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. ഐസ് ബക്കറ്റ് , കീ കീ , ബോട്ടില്‍ ചലഞ്ച്, മേരി പോപ്പിൻസ് , ഗോൾഡ് ബാർ തുടങ്ങിയ നിരവധി ചലഞ്ചുകൾ സൈബർ ലോകത്ത് ശ്രദ്ധ നേടി കഴിഞ്ഞു. ഇവയിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്കള്‍ ബ്രേക്കര്‍ ചലഞ്ച്. ടിക് ടോക്കിലൂടെ തരംഗമാകുന്ന ഈ ചലഞ്ച് വലിയ അപകടം ക്ഷണിച്ചുവരുത്തലാണെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിംഗ് ചലഞ്ചുകൾ അനുകരിക്കരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്. അപകടകരമായ ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ടെന്നും പൊലീസ് പറയുന്നു. ഫേസ്ബുക്ക് പേജ് വഴിയാണ് കേരളാ പൊലീസ‍് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകിുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.