വരാണസി: (www.mediavisionnews.in) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്‍ദ്ദമുണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല.’
അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന് സര്‍ക്കാരിന്റെ 67 ഏക്കര്‍ ഭൂമി കൈമാറുമെന്നും മോദി പറഞ്ഞു.
നേരത്തെ പ്രതിഷേധം ശക്തമായതോടെ രാജ്യവ്യാപകമായി എന്‍.ആര്‍.സിയും സി.എ.എയും നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.