മംഗളൂരു: (www.mediavisionnews.in) എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ കടത്തിയ ഒമ്പതുലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മധൂര്‍ പട്ളയിലെ മുഹമ്മദ് മാഹിറിനെ(24)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ മുഹമ്മദ് മാഹിറിനെ കസ്റ്റംസ് പരിശോധനക്ക് വിധേയനാക്കിയപ്പോള്‍ എമര്‍ജന്‍സി ലൈറ്റിനും ചുമരില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കും അകത്ത് സ്വര്‍ണം സൂക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണം പാളികളാക്കിയ ശേഷം ലൈറ്ററിന്റെ ബാറ്ററി ഊരിമാറ്റിയാണ് സൂക്ഷിച്ചിരുന്നത്. പിടിയിലായ സ്വര്‍ണ്ണത്തിന് 9.39 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് വെളിപ്പെടുത്തി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.