സൗ​ദി​യി​ല്‍ ഇ​ന്ത്യാ​ക്കാ​രു​ടെ എണ്ണത്തില്‍ വന്‍കുറവ്

0
205

റി​യാ​ദ് (www.mediavisionnews.in) :സൗ​ദി അ​റേ​ബ്യ​യി​​ലു​ള്ള ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​റു​ ല​ക്ഷ​ത്തി​​െൻറ കു​റ​വ്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ അ​ത്ര​യും ആ​ളു​ക​ൾ സൗ​ദി വി​ട്ടു​പോ​യി എ​ന്നാ​ണ്​ ഇ​ന്ത്യ​ൻ വി​ദേ​ശ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ലോ​ക്സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യാ​ക്കാ​രു​ള്ള രാ​ജ്യം സൗ​ദി​യാ​ണെ​ന്നും ജ​ന​സം​ഖ്യ 26 ല​ക്ഷ​ത്തോ​ള​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. 2017 സെ​പ്​​റ്റം​ബ​റി​ൽ സൗ​ദി​യി​ൽ ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 32,53,901 ആ​യി​രു​ന്നു.

മൂ​ന്നു​വ​ർ​ഷം ക​ഴി​യു​േ​മ്പാ​ഴേ​ക്കും കു​റ​വു​വ​ന്നി​രി​ക്കു​ന്ന​ത്​ ആ​റു​ല​ക്ഷ​ത്തോ​ള​മാ​ണ്. സൗ​ദി​യി​ൽ 25,94,947 ഇ​ന്ത്യാ​ക്കാ​രു​ണ്ട്. കു​വൈ​ത്ത്​ (10,29,861), ഒ​മാ​ൻ (7,79,351), ഖ​ത്ത​ർ (7,56,062), നേ​പ്പാ​ൾ (ആ​റു​ ല​ക്ഷം), ബ​ഹ്റൈ​ൻ (3,23,292), സിം​ഗ​പ്പൂ​ർ (3,50,000), മ​ലേ​ഷ്യ (2,24,882) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ക​ണ​ക്ക്. എ​ന്നാ​ൽ, യു.​എ.​ഇ​യെ കു​റി​ച്ച്​ മാ​ത്രം ഇൗ ​ക​ണ​ക്കി​ൽ പ​റ​യു​ന്നി​ല്ല.

27 ല​ക്ഷ​ത്തി​ന​ടു​ത്ത്​ ഇ​ന്ത്യാ​ക്കാ​ർ അ​വി​ടെ​യു​ണ്ടെ​ന്നാ​ണ്​ മു​മ്പ്​ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള ക​ണ​ക്ക്. സൗ​ദി​യി​ൽ ന​ട​പ്പാ​ക്കി​യ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്രി​ത​ർ​ക്കു​മു​ള്ള ലെ​വി, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സൗ​ദി​വ​ത്​​ക​ര​ണം, എ​ന്നി​വ മൂ​ലം തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട്​ ആ​ളു​ക​ൾ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്​ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്. അ​താ​വും ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യി​ൽ കു​ത്ത​നെ കു​റ​വു​ണ്ടാ​കാ​ൻ കാ​ര​ണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here