പൗരത്വ നിയമത്തിനെതിരെ സമരത്തിലാണ് ഈ 102 കാരനായ സ്വാതന്ത്ര്യസമര സേനാനി

0
195

ബംഗളൂരു (www.mediavisionnews.in) : വിവാദമായ പൗരത്വ ഭേദഗതി നിയമം, എന്‍.പി.ആർ, എന്‍.ആര്‍.സി എന്നിവയ്‌ക്കെതിരായ പോരാട്ടത്തിലാണ് സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്. ദുറെസ്വാമി. 102 വയസുള്ള ഇദ്ദേഹം പ്രായത്തിന്റെ വിഷമതകളൊന്നും വകവെക്കാതെ തന്റെ പോരാട്ടത്തില്‍ അചഞ്ചലനായി തുടരുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന 2024 വരെ എല്ലാ മാസവും കുറച്ച് ദിവസത്തേക്ക് പ്രതിഷേധം നടത്തുമെന്നാണ് ദുറെസ്വാമിയുടെ പ്രഖ്യാപനം.

”സർക്കാർ മറ്റ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, അവ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ അവർ പുറത്തുപോകണം. രാഷ്ട്രത്തെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനുപകരം അവർ രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” സി.‌എ.‌എ, എൻ‌.ആർ.‌സി, എൻ‌.പി‌.ആർ എന്നിവയ്‌ക്കെതിരെ ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെ അദ്ദേഹം പറഞ്ഞു. ഇതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പൊലീസ് അനുമതി നിഷേധിച്ചിട്ടും മുന്നറിയിപ്പുകള്‍ വകവെക്കാതെ ടൗൺഹാളിൽ പ്രതിഷേധം നടത്തിയിരുന്നു.

ഞായറാഴ്ച, സിറ്റിസൺസ് റൈറ്റ്സ് ആക്ഷൻ കമ്മിറ്റിയുടെ ബാനറിൽ ഒരു സംഘം ആളുകള്‍ ‘രാജ്യത്തിന്റെ മതേതര സ്വഭാവം നശിപ്പിക്കാൻ മുസ്‌ലിംകളെ ഒഴിവാക്കുന്ന അപകടകരമായ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനെതിരെ’ ഒത്തുകൂടിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here